Nov 20, 2009

മഴയുടെ പ്രണയം....

മണ്ണിന്റെ മാറിലേക്കിറങ്ങിച്ചെല്ലുമ്പോൾ
മഴ മന്ത്രിച്ചു………
നിന്നെ ഞാൻ പ്രണയിക്കുന്നു…..
എന്റെ പ്രണയം നിന്നിലേക്ക്
പെയ്തിറങ്ങുന്നു……..
നിന്നെ ഞാൻ പുണരുമ്പോൾ
വസന്തം ചിരിക്കുന്നു…..
നിന്റെ മേനിയിൽ ഞാൻ ചാർത്തിയ
ഹരിതപട്ടിനാൽ
നിന്റെ സൌന്ദര്യം അവർണ്ണനീയം…..
പ്രണയതീവ്രതയിൽ
ഒരു ഭ്രാന്തനാകും മുമ്പേ
എന്നെ നീ പ്രണയിക്കൂ........

4 comments:

  1. വളരെ നന്നായിരിക്കുന്നു സുഹൃതെ......
    നല്ല ശൈലി....
    മഴ എനിക്കും ഇഷ്ടമാണ്....
    ഇടി വെട്ടിയുള്ള കനത്ത മഴ അല്ല....
    നനുത്ത ചാറ്റല്‍ മഴയെ ഞാന്‍ ഇഷ്ടപ്പെടുന്നു....
    ആശംസകള്‍...
    എഴുതുക......

    ReplyDelete
  2. nalla varikal..........
    ingakale marubhhomiyilirunnu vayikkumbolanu....
    athinte theevratha kooduthal.......


    ezhuthanariyunnavar ezhuthuka.....

    ReplyDelete