Nov 20, 2009

ഇന്നലെ മുഴുവൻ മഴയായിരുന്നു കൂട്ടുകാരാ
നീ നിന്നെക്കാളധികം ഇഷ്ടപ്പെടുന്ന മഴ
ഹോസ്റ്റൽമുറിയുടെ ജനൽ‌പ്പാളികളിൽ പിടിച്ചു
ഞാനേറെ അതാസ്വദിച്ചു
പുറംചുമരിലെ ലൈറ്റിലെ അരണ്ട വെളിച്ചത്തിൽ
ഞാൻ കണ്ടു
ഇലച്ചാർത്തുകളോടു കളി പറയുന്ന മഴത്തുള്ളികൾ
നീ എന്നെ പാടിയുറ്ക്കാൻ
പറ്ഞ്ഞയച്ച മാലാഖമാർ വന്നിരുന്നു
പക്ഷേ അവർ വെറുതെ കലപില കൂട്ടുകയായിരുന്നു
എന്നെ ഉറക്കാതെ
അകത്തേക്കു കടന്നുവന്ന നനുത്ത കാറ്റിൽ
മരണത്തിന്റെ ഗന്ധം പടർന്നിരുന്നു.
അതിനെ പുണർന്ന് മയങ്ങിയ എന്നെ
തലോടി നിന്റെ മാലാഖമാർ
മടങ്ങിപ്പോയി….
അപ്പോഴും താഴെ തണവാർന്ന തറയിൽ
രക്തത്തുള്ളികൾ ചിത്രങ്ങളെഴുതുകയായിരുന്നു…

1 comment:

  1. ഇനി എന്ത് പറഞ്ഞിട്ടെന്താ........എല്ലാം കഴിഞ്ഞില്ലേ......:)

    ReplyDelete