Dec 7, 2009

ഇന്ന് നീ……
എന്റെ കിനാവുകളിൽ പെയ്തൊഴിഞ്ഞ
ഒരു മാരിമുകിലാണു നീ
എന്റെ മനസ്സിന്റെ വ്യഥ തൻ ചുഴിയിൽ
പെട്ടുഴലുന്ന തിരമാല നീ
എന്റെ കണ്ണുനീരിൻ അഗ്നിയെ
ചുംബിച്ച ശലഭമാണു നീ ..........
ഇന്നു ഞാൻ ....
നിന്റെ മിഴികളിൽ നിന്നും
അടർന്നു വീഴുന്ന്
ഒരു നൊമ്പരത്തിപ്പൂ ഞാൻ
നിന്റെ മനസ്സിൽ ലഹരി നിറച്ചു
അതിൽ നിന്നെ ഉറക്കിക്കിടത്തി
താരാട്ടു മൂളുന്നാ ഒരു കുഞ്ഞു പനിനീർ പ്പൂ ഞാൻ ...........
ഇന്നലെ നാം .....
നിലാവിൽ നിഴലുകൾ നോക്കി
ആദ്യം വിരിയുന്ന പൂമൊട്ടിന്റെ
വിശുദ്ധിയോടെ എന്നും
സംഗമിച്ചവർ നാം..............