ഇന്നലെ രാത്രിയില്‍ വിരിഞ്ഞ എന്‍റെ ഓരോ ദലങ്ങളിലും എന്‍റെ ഗന്ധര്‍വന്റെ സ്പര്‍ശം ഞാന്‍ അറിഞ്ഞു....പക്ഷെ അവന്റെ കരങ്ങള്‍ക്ക് തണുപ്പായിരുന്നു .. മരണത്തിന്റെ തണുപ്പ്...അവന്‍ എന്നെ ആ തണുപ്പിന്റെ അഗാധതയിലേക്ക് തള്ളിയിടുമ്പോള്‍ ഇനിയും ഒരു നിശാഗന്ധിയായി..ഗന്ധര്‍വന്മാര്‍ ഇല്ലാത്ത ഒരു ലോകത്ത് ഞാന്‍ പുനര്‍ജനിക്കണേ എന്ന് പ്രാര്‍ത്ഥിച്ചു....
ആരായിരുന്നു എനിക്കാ ഗന്ധര്‍വന്‍ ?? എന്‍റെ കളിത്തോഴന്‍ !! അതോ എന്‍റെ സൌരഭ്യം നുകരാന്‍ വന്ന ഒരു മധുശലഭം!! അറിയില്ല....പക്ഷെ അവന്‍ എനികെന്റെ നിശ്വാസങ്ങളില്‍ ...എന്‍റെ ഹൃദയ സ്പന്ദനങ്ങളില്‍ തുടിച്ചു നിന്നവന്‍......രാവുകള്‍ പകലുകളാക്കി ...സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി .ഒരേ പാതയില്‍ തോളോട് തോള്‍ ഉരുമ്മി നടന്നിരുന്നവര്‍....
ഒരിക്കലും നിന്റെ ദളങ്ങള്‍ പൊഴിഞ്ഞു വീഴാന്‍ ഞാന്‍ അനുവദിക്കില്ലെന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തെല്ലൊന്നു അഹങ്കരിച്ചുവോ !!
ഞാനും ഒരു ദേവങ്ങന ആണെന്ന് എന്തെ അവന്‍ തിരിച്ചറിഞ്ഞില്ല ?? ദേവലോകതുനിന്നും ഭൂമിയെ കണ്ടു കൊതിച്ചു അവളുടെ മാറില്‍ വീണു പതിച്ച ഒരു പൂവായിരുന്നു ഞാനെന്നു!!!!
ഇനിയും പുനര്‍ജനിക്കാന്‍ ആഗ്രഹമില്ലാതെ ഞാന്‍ ..ഈ നിശാഗന്ധി.. യാത്രയാവുകയാണ്..എന്‍റെ ഗന്ധര്‍വന്റെ കരങ്ങളുടെ സ്പര്‍ശം അറിഞ്ഞു കൊണ്ട് തന്നെ....
Subscribe to:
Post Comments (Atom)
ശ്രീ ഇത് പോലെ പ്രണയിക്കരുത് ..........നഷ്ട്ട പെടുന്ന പ്രണയത്തിന്റെ വേദന വലുതാണ്ണ്‍
ReplyDeleteകൊള്ളാം ,ഒന്നിന്റെ ഉം അവസാനം മരണം അല്ലെ കുട്ടി
ReplyDeleteshalabhangale pole parannuvarunna shalabhangal kaattukadannalukalaayi novichu parannakalum...
ReplyDeleteellam swapnamanu, yadarthyathilekku varalle
ReplyDeleteതിര വന്നു കൊണ്ടുപോകും വരെയേയുള്ളൂ ഈ പരിഭവങ്ങള്‍
ReplyDelete:-)