Nov 19, 2009

കണ്ണുനീരിൻ നേർത്ത പടലം മാറ്റി ഞാൻ
എന്റെ മുന്നിൽ വെറുതെ തിരഞ്ഞു നിന്നെ
വിറയാർന്ന ചുണ്ടിൽ വിതുമ്പുന്ന മോഹങ്ങൾ
കനലായ് തീർന്ന്തും ഞാനറിഞ്ഞു

നോക്കിയില്ലാ നീ തിരിഞ്ഞൊന്നു..
ഒരു വാക്കു പോലും ചൊന്നതീലാ
എങ്കിലും ഞാനറിഞ്ഞു
നിൻ മിഴികളിൽ നിറയുന്നു
പറയേണ്ടതെല്ലാം

നിൻ മൌനം ഒരു മന്ദഹാസമാല്യ, പോൽ
എൻ ഹ്രദയത്തിൽ ചാർത്താൻ
ഞാനൊരുങ്ങി…..

കാലം വിധിയെഴുതും കളിപ്പാട്ടമാണീ
മർത്ത്യന്റെ മനസ്സെന്നും ഞാനറിഞ്ഞു

നീ പോകും കാലൊച്ച അകലുന്തോറും
നിന്നടുത്തെത്താൻ ഞാൻ മോഹിച്ചു
എൻ കവിളിൽ തലോടിയ നിൻ കരതലം
മുറുകെ പീ‍ടിക്കുവാൻ
ഞാനഗ്രഹിച്ചു……

പതിയെ പതിയെ നീയകന്നു
ഏതോ അദ്ര്യശ്യബിന്ദുവായ്
എൻ മിഴിക്കോണിൽ നിന്നും അടർന്ന
അശ്രുവിൽഎൻ സ്വപ്നങ്ങളുടെ ഹ്ര് ദയരക്തം പടർന്നിരുന്നു……….

No comments:

Post a Comment